Neeyen paksham mathi ninte krupa

Malayalam Hymn

Neeyen paksham mathi ninte krupa

Neeyen paksham mathi ninte krupa lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നീയെൻ പക്ഷം മതി നിന്റെ കൃപ മതി നീയെന്റെ നാഥനല്ലോ-യേശുവേ നീയെന്റെ ദൈവമല്ലോ(2) 1 ആത്മമണാളനെ ആനന്ദ ദായകാ ആശ്വാസം നീ മാത്രമേ; വിശ്വാസ പാതയിൽ വീഴാതെ നിൽക്കുവാൻ നിൻ കൃപ ഏകണമേ(2) 2 എന്നിലും ഭക്തൻമാർ എന്നിലും ശക്തൻമാർ എത്രയോ പേർ വീണുപോയ്; എഴയാം ഞാൻ നിന്റെ സന്നിധിയിലിന്ന് നിൽക്കുന്നതും കൃപയേ(2) 3 കാത്തിരിക്കുന്ന നിൻ ശുദ്ധിമാൻമാരെല്ലാം കാഹളം കേട്ടിടുമ്പോൾ; കർത്താവാം കുഞ്ഞാട്ടിൻ പൊൻ മുഖം കാണുവാൻ മദ്ധ്യവാനിൽ പോയിടും(2) 4 ലോകം വെറുത്തു നിൻ പാതേ ഗമിക്കുവാൻ നിൻ കൃപയേകണമേ; ലോകം ജഡം സാത്താൻ എല്ലാം ജയിച്ചിടാൻ ശക്തി പകർന്നിടണേ(2)

Related Songs