Halleluyyaa padidaam onnaay chernnu padidaam

Malayalam Hymn

Halleluyyaa padidaam onnaay chernnu padidaam

Halleluyyaa padidaam onnaay chernnu padidaam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഹല്ലേലുയ്യാ പാടിടാം ഒന്നായ് ചേർന്നു പാടിടാം രക്ഷാദൂത് ഘോഷിപ്പാൻ പാരിലെങ്ങും പോയിടാം രക്ഷകൻ സന്ദേശമായ് മുന്നേറിടാം 1 അജ്ഞതയകറ്റിടും അന്ധതയെ മാറ്റീടും ജ്ഞാനത്തിൻ കുറവുകൾ തുറന്നിടും സുവിശേഷം(2) യേശു ഏകനായകൻ ക്രിസ്തു ഏക ശക്തിയാം ഒത്തു ചേർന്നു പോയിടാം പോർ ചെയ്തീടാം(2);- ഹല്ലേലുയ്യാ… 2 സ്നേഹത്തിൻ ഉറവിടം രക്ഷയിൻ സങ്കേതവും ജീവനെ ത്യജിച്ചതാം യേശുനാഥനല്ലയോ കഷ്ടതകൾ പീഡനങ്ങൾ നാഥനായ് സഹിച്ചിടും ജീവിച്ചിടും എന്നെന്നും കർത്തനോടു ചേർന്നു നാം;- ഹല്ലേലുയ്യാ… 3 ക്രിസ്തുവിന്റെ ദൂതു നാം പാരെങ്ങും പ്രഘോഷിക്കാം രക്ഷയിൻ സാരമിന്നേവർക്കും പകർന്നിടാം സ്നേഹത്തിൻ കൊടിക്കീഴിൽ തളർന്നിടാതെ മുന്നേറാം സ്നേഹത്തിന്റെ നാഥനെ നാം വാഴ്ത്തി പാടിടാം;- ഹല്ലേലുയ്യാ...

Related Songs