Malayalam Hymn
Daivakunjadu yogyan thaan
Daivakunjadu yogyan thaan lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ദൈവകുഞ്ഞാടു യോഗ്യൻ താൻ
ദൈവകുഞ്ഞാടു യോഗ്യൻ താൻ
സർവ്വ സ്തുതി ബഹുമാനങ്ങൾക്കും
ദൈവകുഞ്ഞാടു യോഗ്യൻ താൻ
വീണുവണങ്ങുവിൻ വാഴ്ത്തി സ്തുതിക്കുവിൻ
വീരനാം രാജൻ താൻ എഴുന്നള്ളീടുന്നു
വീര്യഭുജമുള്ളോൻ പാപഹരൻ ക്രിസ്തു
വീണ്ടെടുത്തെന്നെയും തൻ മകനാക്കിയേ;- ദൈവ...
നീ അറുക്കപ്പെട്ടു നിൻ രുധിരത്തിനാൽ
കുശവൻ നിലം വാങ്ങി പുതുപാത്രസൃഷ്ടിക്കായ്
മണ്മയ പാത്രങ്ങളെ വിണ്മയമാക്കുവാൻ
ചക്രത്തിന്മേൽ ദിനവും കുശവൻ പണിയുന്നു;- ദൈവ...
മരണ പാതാളത്തെ തകർത്തു ക്രൂശിന്മേൽ
പുനരുത്ഥാനത്തെ ദാനമായ് നൽകി
വാഴ്ചകളെയും അധികാരങ്ങളെയും
ആയുധം വെയ്പ്പിച്ചു ജയഘോഷം മുഴക്കി;- ദൈവ...
ദൈവസിംഹാസനം ന്യായവിധിക്കൊരുങ്ങി
പുസ്തകം തുറപ്പാൻ പുത്രനെഴുന്നള്ളി
മൂവുലകും നടുങ്ങി മൂപ്പന്മാരോ വണങ്ങി
പൊൻകിരീടങ്ങളെ പാദത്തിലർപ്പിച്ചു;- ദൈവ...
സർവ്വ രാജാക്കളും മഹത്തുക്കളുമെല്ലാം
ഓടിയൊളിക്കും വൻ പാറ ഗഹ്വരങ്ങളിൽ
കുഞ്ഞാട്ടിൻ കോപത്തിൽ ലോകം വിറക്കുമ്പോൾ
കുഞ്ഞാട്ടിൻ കാന്ത നാം തിരുമാർവ്വിൽ ചാരിടും;- ദൈവ...