En daivame neyethra nallavanam

Malayalam Hymn

En daivame neyethra nallavanam

En daivame neyethra nallavanam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എൻ ദൈവമേ നീയെത്ര നല്ലവനാം വല്ലഭനാം എന്നെ നീ നടത്തിടുന്നു എൻഭാരം ചുമന്നിടുന്നു അന്നന്നു നീ വേണ്ടുന്നതെല്ലാം നൽകി പാലിക്കുന്നു 1 ഇദ്ധരയിൽ എല്ലാം പ്രതികൂലമായ് തീർന്നെന്നാലും കാർമുകിലേറി വന്നാലും ഓളങ്ങളാഞ്ഞടിച്ചാലും കൈവിടല്ലേ എൻപ്രാണനായകനേ! കാത്തിടണേ 2 മന്നിൽ നിന്നു വിണ്ണിൽ നിൻ സന്നിധാനം ചേരും വരെ നിൻ മാർവ്വിൽ ചാരി ഞാനെന്നും സീയോനിൻ യാത്ര തുടരാൻ വിശ്വാസത്തിൻ നല്ലപോർ പൊരുതിടുവാൻ ശക്തി നൽക 3 എന്നേശുവേ എന്നു നീ വന്നിടുമോ ചേർത്തിടുവാൻ കാലങ്ങൾ ദീർഘമാക്കല്ലേ നിന്നിൽ ഞാൻ നിത്യം ചേരുവാൻ സീയോനിൽ ഞാൻ മോദമായ് വാണിടുവാൻ എന്നുമെന്നും മൽപ്രിയനെ എന്നേശു - എന്ന രീതി

Related Songs