Malayalam Hymn
Meghngalil yeshu vannidum vegam
Meghngalil yeshu vannidum vegam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
മേഘങ്ങളിൽ യേശു വന്നിടും വേഗം
വിശുദ്ധിയോടൊരുങ്ങിയ തൻ പ്രിയരേ ചേർക്കുവാൻ
കാലങ്ങൾ ഇനിയും താമസിക്കില്ല
കാന്തനാം യേശു വന്നിടാറായി
Cho: ആ പൊൻ പുലരിയിൽ ആ വിണ്ണൊലി ശബ്ദം
കേൾക്കുവാൻ കൊതിച്ചീടുന്നേ..
ആ പൊൻ പുലരിയിൽ ആ വിണ്ണോലി ശബ്ദം
എൻ കാതിൽ ഞാൻ കേട്ടിടുമേ
1. ആയിരം സൂര്യഗോള ശോഭയോടെ
കിരീട ധാരിയായി നീ വരുമ്പോൾ
കോടി കോടി ദൂതർ മദ്ധ്യേ ഞാനും
ചേർന്നങ്ങു പാടി വാഴ്ത്തും കാലം;-
2. സ്വർണ്ണ തെരുവീഥി ജീവജല നദി
രാപ്പകൽ ഇല്ലാത്ത നിത്യ രാജ്യം
ആവസിച്ചിടും ഞാൻ കർത്താനോടൊപ്പം
ആനന്ദ ഗീതങ്ങൾ ദൂദരും കൂടെ;-
3. ഇന്ന് വന്നിടും വൻ ക്ലേശങ്ങളും
ഇന്നുള്ളതാം എല്ലാ നിന്ദകളും
എന്നെ ഏശിടാതെ മുന്നോട്ട് പോയിടും
വിണ്ണിലെ വാസത്തെ ഓർത്തുപോയാൽ;-