Malayalam Hymn
Nin krupa enthu manoharam yeshuve
Nin krupa enthu manoharam yeshuve lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 നിൻ കൃപ എന്തു മനോഹരം യേശുവേ
ഏഴയെൻ ജീവിതത്തിൽ-എന്നും
വൻകൃപ നൽകണം-ശക്തിയിൽ കാക്കണം
നിൻ വരവു വരെയും
നിൻ കൃപയെത്രയോ അത്ഭുതമേശുവേ
എന്നുടെ ജീവിതത്തിൽ-എന്നെ
സ്വർഗ്ഗീയനാക്കിയ സ്നേഹത്തിൻ പാരമ്യം
എവ്വിധം വർണ്ണിക്കേണ്ടു?
2 പാപിയായ് ദോഷിയായ് ജീവിതം ചെയ്തെന്നെ
തേടിവന്നു രക്ഷിച്ചു-നിന്റെ
കാരുണ്യമോർത്തു ഞാൻ-നന്ദിയോടെന്നുമേ
വാഴ്ത്തി സ്തുതിച്ചീടുന്നേ;-
3 നീതി സമാധാനം സന്തോഷം നൽകിയ
ആത്മ മണവാളനെ-ദിവ്യ
ആത്മ നിറവിനാൽ ആശീർവദിച്ചെന്നെ
ഭാഗ്യവാനാക്കിയല്ലോ;-
4 നീ മതിയെന്നുമെൻ ജീവിതസർവ്വമായ്
നിന്നിലെന്നാശയതും-സ്വർഗ്ഗേ
വാസമൊരുക്കി നിൻ കൂടവേ ചേർക്കുവാൻ
വേഗം വന്നിടണമേ;-
5 കോടികോടി ദൂതർ സേനയുമായ് പ്രിയൻ
മേഘത്തിൽ വന്നിടുമ്പോൾ-ഞാനും
തേജസ്സണിഞ്ഞു നിൻ കൂടവേ ചേരുന്നാൾ
എത്രയോ ആനന്ദമേ;-
6 മൺമയമാകുമി ഭൗമശരീരം പോയ്
വിൺശരീരം പ്രാപിയ് ക്കും-എന്റെ
നിത്യഭവനത്തിൽ ചേർത്തിടുവാനായ്
വേഗം വന്നിടണമേ;-