Malayalam Hymn
Sthothram shree manuvelane
Sthothram shree manuvelane lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
സ്തോത്രം ശ്രീ മനുവേലനേ
മമ ജീവനേ മഹേശനേ!
1 പാർത്തലത്തിൽ പരിശ്രയമായ്
പാരിൽ വന്ന നാഥനെ മമ ജീവനേ മഹേശനേ!
2 ആദിപിതാവോതിയതാം ആദിവേദനാദമേ!
മമ ജീവനേ മഹേശനേ!
3 മാനവസമ്മാനിതനേ മാനനീയരൂപനേ
മമ ജീവനേ മഹേശനേ!
4 സാദരമാദൂതഗണം ഗീതം പാടിവാഴ്ത്തിടും
മമ ജീവനേ മഹേശനേ!
5 ജീവകൃപാ ജലം ചൊരിയും ജീവവർഷമേഘമേ
മമ ജീവനേ മഹേശനേ!
6 സ്വന്ത രക്തം ചിന്തിയെന്നെ ഹന്ത! വീണ്ടെടുത്തതാൽ
മമ ജീവനേ മഹേശനേ!
7 മർത്യജനാം ഭൃത്യനുനിൻ
നിത്യജീവനേകിയ മമജീവനെ
8 രാജസുതാ! പൂജിതനേ രാജരാജനേശുവേ
മമ ജീവനേ മഹേശനേ!
9 താവകമാം നാമമഹോ ഭാവനീയമാം സദാ
മമ ജീവനേ മഹേശനേ!