Daivame ninakku sthothram

Malayalam Hymn

Daivame ninakku sthothram

Daivame ninakku sthothram lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദൈവമേ നിനക്കു സ്തോത്രം പാടിടും ഒരായിരം സ്തുതികൾ ഞാൻ കരേറ്റിടും സന്താപകാലത്തും സന്തോഷകാലത്തും എപ്പോഴും എന്റെ നാവു നിന്നെ വാഴ്ത്തുമേ 1 നിന്നെയറിഞ്ഞിടാതെ പോയ പാതയിൽ നീയെന്നെ തേടിവന്ന സ്നേഹമോർക്കുമ്പോൾ എൻനാവതെങ്ങനെ മിണ്ടാതിരുന്നിടും സ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ;- 2 എന്നെയനുദിനം വഴി നടത്തണം വീഴാതെയങ്ങു നിന്നടുക്കലെത്തിടാൻ ആലംബമായിടും ആത്മാവെ തന്നതാൽ സ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ;- 3 പാപച്ചെളിയിൽ നിന്നു വീണ്ടെടുത്തെന്നെ പാറയാം ക്രിസ്തനിൽ സ്ഥിരപ്പെടുത്തി നീ എൻ നാവിൽ തന്നു നീ നവ്യസങ്കീർത്തനം സ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ;- 4 എൻ കണ്ണുനീരെല്ലാം തുടച്ചിടുന്നു നീ കൺമണിപോലെ നിത്യം കാത്തിടുന്നെന്നെ വൻ കൃപയോർക്കുമ്പോൾ എന്നുള്ളം തുള്ളുന്നേ സ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ;-

Related Songs