Swargamahathvam vedinjirangi vanna

Malayalam Hymn

Swargamahathvam vedinjirangi vanna

Swargamahathvam vedinjirangi vanna lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 സ്വർഗ്ഗമഹത്വം വെടിഞ്ഞിറങ്ങി വന്ന ദൈവസ്നേഹത്തിൻ ആഴം കാണുന്നു ഞാൻ മറുവിലയായ് പ്രാണൻ നൽകിയ എന്നെ നേടിയ മഹൽ സ്നേഹം യേശുവേ ഈ എൻ ജീവിതം പൂർണ്ണമായ് നിൻ കരങ്ങളിൽ തരുന്നു പ്രിയനേ എനിക്കില്ലവകാശമൊന്നും 2 പാപം ചെയ്തു ഞാൻ വീണ്ടും അകന്നെങ്കിലും ഉള്ളം നീറി നീ എന്നെ തേടി വന്നു കണ്ടെത്തി എന്നെ മാറോടണച്ചു പാപം ക്ഷമിച്ചു, സ്വീകരിച്ചു 3 ക്രൂശും വഹിച്ചു മലമേൽ നടന്ന രാജഘോഷയാത്രയതെനിക്കുവേണ്ടി മുൾകിരീടം നിൻ പൊൻകിരീടമായ് മരക്കുരിശോ സിംഹാസനമായ്

Related Songs