Malayalam Hymn
Vanna vazhikal onnorthidumbol
Vanna vazhikal onnorthidumbol lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ
ഇന്നയോളം നടത്തിയ നാഥാ
നന്ദിയല്ലാതില്ലൊന്നുമില്ല
എന്നും കരുതലിൽ വഹിച്ചവനെ (2)
ബഹുദൂരം മുന്നോട്ടു പോകാൻ
ബലം നൽകി നീ നടത്തി (2)
തളർന്നോരോ നേരത്തിലെല്ലാം
തവ കരങ്ങൾ ആശ്വാസമായ് (2)
ഓടി മറയും നാളുകൾ എല്ലാം
ഓർപ്പിക്കുന്നു നിൻ കാരുണ്യം (2)
ഓരോ ജീവിത നിമിഷങ്ങൾ എല്ലാം
ഓതിടുന്നു തവ സാന്നിദ്ധ്യം (2)
മനോവ്യഥകൾ നീ എന്നും കണ്ടു
മനസ്സലിഞ്ഞു ദയ കാട്ടി നീ (2)
ഇരുളേറും പാതയിലെല്ലാം
ഇതുവരെയും താങ്ങിയല്ലോ (2);-
നന്മ മാത്രം ഞങ്ങൾക്കായ് തന്നു
നവ്യമാക്കി ഈ ജീവിതം
നാവിനാലെ കീർത്തിച്ചിടുവാൻ
നാൾ മുഴുവൻ കൃപ കാട്ടി നീ;-