Malayalam Hymn
Enne nadathhiya vazhikal orthhaal
Enne nadathhiya vazhikal orthhaal lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എന്നെ നടത്തിയ വഴികൾ ഓർത്താൽ
എന്നെ കരുതിയ കരുതൽ ഓർത്താൽ
തിരിഞ്ഞു നോക്കി ഞാൻ പാടും
എൻ ദൈവമേ നീ എത്ര നല്ലവൻ
1 അനർത്ഥ നാളിൽ നിൻ കൂടാരമറവിൽ
എന്നെ അത്ഭുതമായി മറച്ചതോർത്താൽ
തിരിഞ്ഞു നോക്കി ഞാൻ പാടും
എൻ ദൈവമേ നീ എത്ര നല്ലവൻ
2 ഹൃദയം ക്ഷീണിച്ച നേരത്തു
അമ്മയെ പോൽ നീ ആശ്വസിപ്പിച്ചു
എൻ കരം ക്ഷീണിച്ചു കുഴഞ്ഞ നേരത്തു
ബാലമെറും നിൻ കരം താങ്ങിയതോർത്താൽ
3 എൻ ദൈവം എന്നും അനന്യനെ
എൻ ദൈവം എന്നും വിശ്വസ്തനെ
വഴുതാതെ നിൽക്കുവാൻ തൻ കൃപ നൽകും
താതൻ സന്നിധേ ചേരും വരെ.