Malayalam Hymn
Nadathiya vazhikal shreshdam
Nadathiya vazhikal shreshdam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നടത്തിയ വഴികൾ ശ്രേഷ്ഠം
എന്നെ പുലർത്തിയ വിധങ്ങൾ ശ്രേഷ്ഠം
ഇതുവരെ നടത്തിയ നാഥാ
ഇതുവരെ കരുതിയ ദേവാ
അങ്ങേ കൃപയെത്രയോ ശ്രേഷ്ഠം
അങ്ങേ ദയയെത്രയോ ശ്രേഷ്ഠം
അകൃത്യങ്ങൾ ഓർമ്മ വെച്ചാൽ
തിരുമുൻപിൽ നില്പാൻ
യോഗ്യനല്ല ഞാൻ യോഗ്യനല്ല
യോഗ്യനാക്കി എന്നെ തൻ തിരു നിണത്താൽ
സൗഖ്യവും നൽകി അടിപ്പിണരുകളാൽ;- നടത്തിയ...
നിനച്ചതിൽ പരമാം നന്മകളേകി
വൈരിയിൻ നടുവിൽ മേശയൊരുക്കി
ധന്യനാക്കി എന്നെ മാന്യനാക്കി
ജീവനും ഭക്തിക്കും വേണ്ടതേകി
ജീവനും ഭക്തിക്കും വേണ്ടതേകി;- നടത്തിയ...