Innolam nadathiya nal vazhikalorthu

Malayalam Hymn

Innolam nadathiya nal vazhikalorthu

Innolam nadathiya nal vazhikalorthu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഇന്നോളം നടത്തിയ നൽ വഴികളോർത്തു എന്നാളും സ്തുതിച്ചീടും നല്ലവനെ അങ്ങോളം പുലർത്തിടാൻ മതിയായവൻ എനിക്കെന്നാളും നൽസങ്കേതം ആയവനെ പാടി പുകഴ്ത്തിടും നിത്യം സ്തുതിച്ചിടും എന്റെ ആയുസിപ്പാരിടത്തിൽ ഉള്ള നാളെല്ലാം നന്ദി എകിടും മഹത്വം നൽകിടും നാഥൻ സ്നേഹമോടുള്ളം കൈയ്യിൽ കാക്കും കൃപക്കായി... 2 നല്ലതാതാ നീ മക്കൾ ഞങ്ങൾ ക്കായിട്ടെന്നും നല്ല ദാനങ്ങൾ മാത്രം നല്കീടുന്നതിനാൽ പരിശോധനകൾ യോഗ്യരെന്ന് എണ്ണീടുവാൻ താതൻ വലമാർന്നിരിപ്പതിന്നായി കൃപയാൽ (പാടി പുകഴ്ത്തിടും) 3 സ്നേഹ നാഥാ നീ എൻ വഴികൾ മുന്നറിഞ്ഞു ദുര്ഘടങ്ങളെ നിരപ്പാക്കി മാറ്റിടുന്നതാൽ വരും അനർത്ഥങ്ങളെ തെല്ലും ഞാൻ ഭയപ്പെടില്ല നാഥൻ വലം കരത്താലെ നിത്യം താങ്ങിടുന്നതാൽ (പാടി പുകഴ്ത്തിടും) 4 ആത്മ ദാതാ നീ ആശ്രയിക്കിൽ ആശ്വാസകൻ ആകുലതയിൽ എകിടും നൽ പോംവഴികളെ എന്റെ താഴ്ചയിൽ എനിക്കേറ്റം കരുത്തു നൽകി എന്റെ വീഴ്ചകൾ ക്ഷമിച്ചു തന്നോരന്പിന് ദൈവം നീ (പാടി പുകഴ്ത്തിടും)

Related Songs