Malayalam Hymn
Ithratholam nadathiya daivame
Ithratholam nadathiya daivame lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഇത്രത്തോളം നടത്തിയ ദൈവമേ
ഇനിയും നടത്തിടുവാൻ ശക്തനെ
ഇദ്ധരയിൽ നന്ദിയോടെന്നെന്നും
നിന്നെ വാഴ്ത്തിപ്പാടും ഞാൻ
മരുയാത്രയിൽ ഞാൻ മരുപ്പച്ച തേടി
മാറത്തടിച്ച നേരം
മന്നതന്നു പോഷിപ്പിച്ച ജീവ നാഥനെ
വാഴ്ത്തിപ്പാടിടും ഞാൻ
പാപത്താൽ മുറിവേറ്റു പാതയിൽ വീണപ്പോൾ
പാലിപ്പാൻ വന്നവനെ
എൻ ജീവ കാലമെല്ലാം നിൻ മഹൽ സ് നേഹത്തെ
വാഴ്ത്തിപ്പാടിടും ഞാൻ
സ്വർഗീയ നാടതിൽ ഭക്തരെ ചേർക്കുവാൻ
വേഗം വരുന്നവനെ
ഇത്ര വലിയ രക്ഷ തന്ന ഇമ്മാനുവേലെ
വാഴ്ത്തിപ്പാടിടും ഞാൻ