Malayalam Hymn
Ithratholam jayam thanna
Ithratholam jayam thanna lyrics · Malayalam Christian Song · Video
The HymnalKey of Gm
0 plays
Lyrics
ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇതുവരെ കരുതിയ രക്ഷകനു സ്തോത്രം (2)
ഇനിയും കൃപതോന്നി കരുതിടണേ
ഇനിയും നടത്തണേ തിരുഹിതംപോൽ (2)
1 നിന്നതല്ല നാം ദൈവം നമ്മെ നിർത്തിയതാം
നേടിയതല്ല ദൈവം എല്ലാം തന്നതല്ലേ
നടത്തിയ വിധങ്ങൾ ഓർത്തിടുമ്പോൾ
നന്ദിയോടെ നാഥനു സ്തുതി പാടിടാം
2 സാദ്ധ്യതകളോ അസ്തമിച്ചു പോയപ്പോൾ
സോദരങ്ങളോ അകന്നങ്ങു മാറിയപ്പോൾ (2)
സ്നേഹം തന്നു വീണ്ടെടുത്ത യേശുനാഥൻ
സകലത്തിലും ജയം തന്നുവല്ലോ (2)
3 ഉയർത്തില്ലെന്ന് ശത്രുഗണം വാദിക്കുമ്പോൾ
തകർക്കുമെന്ന് ഭീതിയും മുഴക്കിടുമ്പോൾ (2)
പ്രവൃത്തിയിൽ വലിയവൻ യേശുനാഥൻ
ക്യപ നൽകും ജയഘോഷമുയർത്തീടുവാൻ(2)