Malayalam Hymn
Ithratholam konduvaruvaan
Ithratholam konduvaruvaan lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 ഇത്രത്തോളം കൊണ്ടുവരുവാൻ
ഇത്ര നന്മകൾ അനുഭവിപ്പാൻ
എന്തുള്ളേഴയും എൻ ഗൃഹവും
എല്ലാം നിൻ ദയ ഒന്നു നാഥാ
പാടും ഞാൻ ജീവനുള്ളൊരു കാലത്തോളം
കർത്താവേ നീ എന്നെ സ്നേഹിച്ച
പാലിച്ച കൃപ വർണ്ണിക്കും ഞാൻ
2 ഏതുമില്ലേയെൻ കാലങ്ങളിൽ
എല്ലാം ഉള്ളവൻ പോൽ ജീവിപ്പാൻ
പറഞ്ഞു തീരാ ദാനങ്ങളാൽ
പോഷിപ്പിച്ചോനു സ്തോത്രം ആമേൻ
3 വീഴാതെ വണ്ണം കാവൽ ചെയ്തു
തന്റെ മഹിമാ സന്നിധിയിലെന്നെ
ആനന്ദത്തോടെ നിർത്തിടുവാൻ
ശക്തനായോനു മഹത്വം ആമേൻ