Malayalam Hymn
Ithratholam enne kondu
Ithratholam enne kondu lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 ഇത്രത്തോളമെന്നെ കൊണ്ടുവന്നിടുവാൻ
ഞാനും എൻ കുടുംബവും എന്തുള്ളു
ഇത്ര നന്മകൾ ഞങ്ങൾ അനുഭവിപ്പാൻ
എന്തുള്ളു യോഗ്യത നിൻ മുമ്പിൽ
2 ഇത്രത്തോളമെന്നെ ആഴമായ് സ്നേഹിപ്പാൻ
ഞാനും എൻ കുടുംബവും എന്തുള്ളു
ഇത്ര ശ്രേഷ്ഠമായതെല്ലാം തന്നീടുവാൻ
എന്തുള്ളു യോഗ്യത നിൻ മുമ്പിൽ
3 ഇത്രത്തോളമെന്റെ ഭാവിയെ കരുതാൻ
ഞാനും എൻ കുടുംബവും എന്തുള്ളു
ഇത്രത്തോളമെന്നെ അത്ഭുതമാക്കുവാൻ
എന്തുള്ളു യോഗ്യത നിൻ മുമ്പിൽ
4 ഇത്രത്തോളം എന്നെ ധന്യനായിതീർക്കുവാൻ
ഞാനും എൻ കുടുംബവും എന്തുള്ളു
ഇത്രത്തോളമെന്നെ കാത്തു സൂക്ഷിക്കുവാൻ
എന്തുള്ളു യോഗ്യത നിൻ മുമ്പിൽ