Malayalam Hymn
Marubhoomiyil daivam nadathiya
Marubhoomiyil daivam nadathiya lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
മരുഭൂമിയിൽ ദൈവം നടത്തിയതോർക്കുന്നു
തളർന്നു വിഴാതെന്നെ താങ്ങിയ ദിനങ്ങളും
ഇരവിലും പകലിലും തുണയായി ദിനവും
കരുതിയ നാഥനെ ഓർത്തീടുമെന്നും
വെണ്മയാം മന്നയാൽ പോറ്റിയതോർക്കുന്നു
മാധ്യുര്യ നീരിനാൽ നിറച്ചതും ഓർക്കുന്നു
തൻ ഹിതം പോലെന്നെ നടത്തിയ നാഥൻ
തന്നുള്ളം കരത്തിൽ വഹിച്ചെന്നെ പുലർത്തി
ഇരുളേറും പാതയിൽ വെളിച്ചമായി നിറഞ്ഞും
തളർന്നീടാം വേനലിൽ മേഘമായി നിന്നും
കണ്മണി പോലെന്നെ കാത്തൊരു ദൈവം
നന്ദിയാൽ എന്നുള്ളം വാഴ്ത്തീടും അങ്ങേ