Malayalam Hymn
Innolam enne nadathiya
Innolam enne nadathiya lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഇന്നോളം എന്നെ നടത്തിയ നാഥാ
തിരു കൃപ എന്നും എനിക്കുമതി
കണ്ണുകണ്ടിട്ടില്ലാത്ത ചെവി കേട്ടിട്ടില്ലാത്ത
മനുഷ്യഹൃദയങ്ങൾക്കതീതമായ
വഴികളിൽ നടത്തുന്ന നാഥാ
നിൻ തിരുകൃപമാത്രം എനിക്കുമതി-നൽവഴികളിൽ
പ്രതികൂല കാറ്റുകൾ ഉയർന്നിടുമ്പോൾ
ജീവിത നൗക ഉലഞ്ഞിടാതെ
അചഞ്ചല വിശ്വാസം നൽകീടണേ നിൻ
കൃപയിൽ കരുണയാൽ കാത്തിടണേ;-
നയനമോഹങ്ങൾ ത്യജിച്ചിടുവാൻ
വചനത്തിൽ വേരൂന്നി വളർന്നീടുവാൻ
വേദപ്രമാണത്തെ നൽകിടണേ നിൻ
കൃപയിൽ കരുണയാൽ കാത്തിടണേ;-