Malayalam Hymn
Nanma than maariyaay ie marubhoomiyil
Nanma than maariyaay ie marubhoomiyil lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
നൻമ തൻ മാരിയായ് ഈ മരുഭൂമിയിൽ
പെയ്തിയിറങ്ങിയ നാഥനു സ്തോത്രം
കൻമ ഷം നീക്കി ആശയാൽ നിറച്ച
ശാന്തിതൻ പ്രഭുവേ നിനക്ക് സ്തേത്രം
നീ മാത്രം മതിയെന്റെ നാഥാ
നീ മാത്രം മതിയെന്റെ നാഥാ
ഈ ലോകയാത്രയിൽ കൂട്ടായെനിക്കിനി
നിൻകരം മതിയെന്റെ നാഥാ...
ലോകം വെറുത്തോട്ടെ അതിലിനിയും
ഖേദമല്ല ഭാഗ്യം തന്നെയല്ലോ
സ്വർഗ്ഗത്തിലെയെൻ പ്രതിഫലമോർത്താൽ
ഈ ലോകസുഖങ്ങൾ ക്ഷണികമല്ലോ
അങ്ങറിയാത്തൊരു വാക്കുപോലും
എൻ നാവിലുണ്ടോ ദയാപരാ
എന്നിലെ ഞാനെന്ന ഭാവമകറ്റാൻ
നിൻ വചനം മാത്രം മതിയെനിക്ക്
നാളെയെന്ന ചിന്തയെനിക്കിനിയും
എന്തിനെൻ നാഥൻ എന്റെ പക്ഷം
കളപ്പുര കൂട്ടാത്ത മീവലെ പോറ്റുവോൻ
അക്ഷയനായ് എന്നെ നടത്തുമല്ലോ