Nanma mathrame

Malayalam Hymn

Nanma mathrame

Nanma mathrame lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 നന്മ മാത്രമേ നന്മ മാത്രമേ നന്മയല്ലാതൊന്നുമേ നീ ചെയ്കയില്ല എന്തു ഭവിച്ചെന്നാലും എന്തു സഹിച്ചെന്നാലും എല്ലാം യേശുവേ നന്മയ്ക്കായിട്ടല്ലോ നീ മാത്രമേ നീ മാത്രമേ നീ മാത്രമേ എൻ ആത്മ സഖി എന്റെ യേശുവേ എന്റെ ജീവനെ എന്റെ ആശയേ നീ ഒന്നു മാത്രമേ (2) 2 നിന്നെ സ്നേഹിക്കും നിന്റെ ദാസന് നന്മയല്ലാതൊന്നുമേ നീ ചെയ്തിടുമോ എന്നെ പേർചൊല്ലി വിളിച്ചീടുവാൻ കൃപതോന്നി-യെന്നതിനാൽ ഞാൻ ഭാഗ്യവാൻ;- 3 പരിശോധനകൾ മനോവേദനകൾ ഭയമേതുവിധമെന്നിൽ വന്നിടുമ്പോൾ പരിപോലും കുറവില്ല സ്നേഹമെന്നിൽ ചൊരിഞ്ഞീടും നാഥൻ പോക്കുവഴിയും തരും;- 4 ദോഷം മാത്രമേ ഈ ലോകം തരൂ ദോഷമായിട്ടൊന്നും പ്രീയൻ ചെയ്കയില്ല എന്റെ യേശുവേ എന്റെ പ്രാണനേ നന്മ ചെയ്വാനെനിക്കു നീ കൃപ നല്കുകേ;- 5 എന്റെ ശോധനകൾ എന്റെ വേദനകൾ എന്റെ സങ്കടങ്ങൾ എല്ലാം നീങ്ങിടുമേ എന്റെ കാന്തനേ എന്റെ നാഥനെ എൻ മണാളനേ വേഗം വന്നിടണേ;-

Related Songs