Ghoramayoru nalunde bhekaram athu

Malayalam Hymn

Ghoramayoru nalunde bhekaram athu

Ghoramayoru nalunde bhekaram athu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഘോരമായൊരു നാളുണ്ട്-ഭീകരം അതു വന്നീടും! ആരവിടെ നിൽക്കും? ദുഷ്ടർ വേരുകൊമ്പോടെരിയുമ്പോൾ ദൈവക്രോധത്തീയിൽ നീയും വെന്തെരിഞ്ഞു ചാകരുതെ നിത്യതീയിൽ വീഴരുതേ-ഇന്നുതന്നെ രക്ഷനേടുക 2 സൂര്യനന്നിരുളായിടും-കൂരിരുൾ ധര മൂടിടും പാരിൽ നിന്നൊരു രോദനസ്വരം ആരവത്തോടു പൊങ്ങിടും;- 3 ആരുതന്നെ പറഞ്ഞാലും-നീതിയിൻ വഴി തേടാതെ പാപമങ്ങനെ ചെയ്തവർ പരമാധിയോടെ നശിച്ചീടും;- 4 ചുളപോലെ എരിഞ്ഞീടും-ഭൂമിയിൻ പണിയാസകലം വാനവും കൊടിയൊരു ശബ്ദമോടാകവെ ഒഴിഞ്ഞോടീടും;- 5 നീതിയുള്ളാരു പുതുലോകം-നീതി സൂര്യൻ ശ്രീയേശു നീതിമാന്മാർക്കായൊരുക്കുന്നായതിൽ നീ കാണുമോ;- 6 ശുദ്ധർ വാഴും അപ്പുരിയിൽ-ഹല്ലേലുയ്യാ പാടുമ്പോൾ ഇന്നു നമ്മൾ കേട്ടീടുന്ന ഇൻക്വിലാബതിൽ കേൾക്കില്ല;-

Related Songs