Thiruvachanam athu suravachanam

Malayalam Hymn

Thiruvachanam athu suravachanam

Thiruvachanam athu suravachanam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 തിരുവചനം അതു സുരവചനം ശുഭവചനം അതു ബഹുഗഹനം നുകരുകിലേവനുമതിമധുരം തരുമതു മനുജനു നവജനനം 2 പഥികനു പാതയിലൊളി വിതറും പദമിടറാസഖിയായമരും മദമിളകാതുപദേശകരും വദനമതിൽ പുതു കുതുകമതും;- 3 ദാഹപശിക്കതു ശമനവുമാം മോഹപിശാചിനു മരണവുമാം ദേഹി ദേഹാധികൾക്കൗഷധമാം മാമഹിമാതന ഖനിയുമതാം;- 4 ഗുരുവരനേശുവിന്നരുൾ വചനം കരുതുകിലായതു ബഹുസുഖദം എതിരികളേവരും എരിനരകേ പൊരിയുമതാൽ മനമുരുകീദിനം;-

Related Songs