Thiruvachanam mananam cheythidukil

Malayalam Hymn

Thiruvachanam mananam cheythidukil

Thiruvachanam mananam cheythidukil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

തിരുവചനം മനനം ചെയ്തിടുകിൽ അമിതാനന്ദമനുഭവിക്കാം പരകോടി നവരത്ന ഖനിയതിലും വിലതീരാത്ത തിരുവചനം 1 നാഥന്റെ തിരുമൊഴി കേൾക്കാം-അതിൽ ജീവന്റെ പുതുവഴി കാണാം ജീവിത തരു തഴച്ചനുദിനം വളരാൻ വചനത്തിൽ ആഴത്തിൽ വേരുറയ്ക്കാം;- തിരു.. 2 അരിതൻ നിരകളോടെതിർക്കാൻ - ഇതു ഇരുവായ്ത്തലയുള്ള വാളാം നശിക്കുന്ന ജനത്തിന് ഭോഷത്തമിവിടെ വിശ്വസിക്കുന്നവർക്കെന്നും പുതുജീവൻ;- തിരു.. 3 ഇരുളിൻ പ്രവൃത്തികളകലും - ഇതു കരളിൽ മധുരിമ പകരും തളരുമാത്മാവിനു പുനരുയിരേകും കളങ്കങ്ങൾ കഴുകുവാൻ തുണയേകും;- തിരു... 4 വചനം ഒഴുകിടുമവിടെ - പുതു ചലനം ഏതിലും നൂനം വഴി കുഴഞ്ഞുഴലുന്ന പഥികർക്കു പാരിൽ കനകദീപമായ് പ്രഭയേകും;- തിരു…

Related Songs