Thiruvachanam athi madhuramayam

Malayalam Hymn

Thiruvachanam athi madhuramayam

Thiruvachanam athi madhuramayam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

തിരുവചനം അതി മധുരമയം തേനിനേക്കാൾ മധുരതരം പാതിയിലൊളിയേകി വഴി നടത്തും കാലിനു ദീപമായ്‌ തിരുവചനം വഴിയും സത്യവും ജീവനുമായവൻ പാതയെ കാട്ടിടും സുരവചനം അനുഗ്രഹം നൽകുമീ തിരുവചനം ഹൃദയം നുറുങ്ങിടും മനുജർക്കു പാരിൽ സാന്ത്വനം അരുളിടും നൽവചനം ഹൃദയമാലിന്യം അകറ്റിടും വചനം ഉള്ളിൽ ആനന്ദം പകർന്നിടും വചനം പുതുജീവനേകിടും തിരുവചനം ഇരുവായ്ത്തലയുള്ള വാളിനേക്കാളും മൂർച്ചയേറുന്നതാം തിരുവചനം സന്ധികളെപ്പോലും തുളച്ചിടും വചനം ബന്ധനപാശങ്ങൾ അഴിച്ചിടും വചനം രൂപാന്തരം നൽകും തിരുവചനം

Related Songs