Thenilum madhuramaam thiruvachanam

Malayalam Hymn

Thenilum madhuramaam thiruvachanam

Thenilum madhuramaam thiruvachanam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

തേനിലും മധുരമാം തിരുവചനം ഈ കുഞ്ഞുങ്ങളെ പഠിപ്പിച്ചീടുവാൻ നാഥാ ഞങ്ങളെ ഒരുക്കിയല്ലോ നന്ദിയോടെ സ്തുതി പാടിടുന്നു (2) ബാലകരെ അങ്ങു സ്നേഹിച്ചപോൽ ഈ പൈതങ്ങളെയും സ്നേഹിക്കുവാൻ (2) ആർദ്രതയുളെളാരു മാതൃ ഹൃദയം ഞങ്ങൾക്ക് നൽകണേ തമ്പുരാനേ (2) വചനത്തിൻ പാതയിൽ അനുഗമിപ്പാൻ ഗുരുവരനാം അങ്ങെ അനുകരിപ്പാൻ (2) മാതൃക കാട്ടും അദ്ധ്യാപകരായി അനുദിനം ജീവിപ്പാൻ കൃപ തരണേ (2) അർപ്പണം ചെയ്യുന്നീ ജീവിതത്തെ അജപാലകാ നിന്റെ തൃപ്പാദത്തിൽ (2) അഭിഷേകത്താൽ നിറച്ചനുഗ്രഹിക്ക തിരുഹിതം ഞങ്ങളിൽ നിറവേറുവാൻ (2)

Related Songs