Malayalam Hymn
Nin thiruvachanam nammil
Nin thiruvachanam nammil lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നിൻ തിരുവചനം നമ്മിൽ കൃപയേകിടും
തെന്നൽപോൽ തഴുകി ഉള്ളിൽ കറ കഴുകി
രൂപാന്തരം നൽകും മനുജനു പുതുജനനം
രക്ഷയേകും വചനം
പാത പ്രകാശമാക്കും വചനം
പ്രത്യാശയാലുള്ളം നിറച്ചീടും(2)
ജീവൻ പകരും വചനം നിർമ്മലമാമീ വചനം
അനുദിനം കുളിർ പെയ്തിടുന്ന
സാന്ത്വന വചനം;- നിൻ തിരുവചനം...
സ്വർഗ്ഗീയ സാന്നിദ്ധ്യമാം വചനം
ദേഹി ദേഹാദികൾക്കൗഷധവും(2)
പാപം പോക്കും വചനം സൗഖ്യം നൽകും വചനം
അനുദിനം മനസ്സിൽ വളർന്ന്
ഫലം തരും വചനം; നിൻ തിരുവചനം...