Ninnishttam deva aayedatte

Malayalam Hymn

Ninnishttam deva aayedatte

Ninnishttam deva aayedatte lyrics · Malayalam Christian Song

The Hymnal
Key of F
0 plays
Lyrics onlyWhatsApp

Lyrics

1 നിന്നിഷ്ടം ദേവാ ആയിടട്ടെ ഞാനോ മൺപാത്രം നിൻകരത്തിൽ നിൻപാദത്തിൽ ഞാൻ കാത്തിരിക്കും നിന്നിഷ്ടംപോൽ നീ മാറ്റുകെന്നെ 2 നിന്നിഷ്ടം പോലെ ആകണമേ നിൻ സന്നിധൗ ഞാൻ താണിരിക്കും നിൻ വചനമാം തണ്ണീരിനാൽ എന്നെ കഴുകി ശുദ്ധി ചെയ്ക 3 നിന്നിഷ്ടം പോലെ ആകണമേ എന്നുള്ളം നോവും വേളയിലും നിൻകരം തൊട്ടു താലോലിക്കെൻ കർത്താവേ! ഞാനും ശക്തനാവാൻ 4 നിന്നിഷ്ടം പോലെ ആകണമേ നിത്യവും ഞാൻ നിൻദാസൻ തന്നെ എന്നുള്ളിൽ വാഴും ശുദ്ധാത്മാവാൽ എന്നും നിറഞ്ഞു ശോഭിപ്പാൻ ഞാൻ 5 നിന്നിഷ്ടം പോലെ ആകണമേ എന്നിഷ്ടരെന്നെ തള്ളിയാലും ഞാൻ കൈവിടില്ലയെന്നു ചൊന്ന നാഥാ നിൻവാക്കെന്താശ്വാസമേ!

Related Songs