Malayalam Hymn
Anpin roopi yeshu natha ninnishttam
Anpin roopi yeshu natha ninnishttam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
അൻപിൻ രൂപി യേശുനാഥാ നിന്നിഷ്ടം എന്നിഷ്ടമാക്ക
കുരിശിൽ തൂങ്ങി മരിച്ചവനെ എന്നെ തേടി വന്നവനെ
മൃത്യുവിന്റെ താഴ്വരയിൽ ഞാൻ തെല്ലും ഭയപ്പെടില്ല
പാതാളത്തെ ജയിച്ചവനെ നിന്നിൽ നിത്യം ആശ്രയിക്കും;-
എന്തു ഞാൻ നിനക്കു നൽകും എന്നെ വീണ്ടെടുത്ത ദൈവമേ
ഏഴയായി ഞാൻ കിടന്നു എന്നെ തേടി വന്നവനെ;-
നിന്മുഖത്തു ഞാൻ നോക്കിടുമേ-വേറെയാരുമില്ലെനിക്ക്
ദേവാ നിന്റെ നിഴലിൻകീഴിൽ - നിത്യം ചേർന്നു വസിച്ചിടും ഞാൻ;-
ജീവനോ മരണമതോ ഏതായാലും സമ്മതം താൻ
കുശവൻ കയ്യിൽ കളിമൺ പോൽ ഗുരുവേ എന്നെ നൽകിടുന്നെ;-
എല്ലാം വെള്ളക്കുമിളപോലെ-മാറി മാറി മറഞ്ഞിടുന്നേ
ഈ ലോകത്തിൻ പ്രഭാവങ്ങൾ എല്ലാം മായ മായതന്നെ;-
എൻ ഹൃദയത്തെ നീയെടുത്തു നിത്യം എന്നിൽ വസിച്ചിടേണം
എൻ സ്വന്തം യേശുവേ നീ താൻ-നിൻ സ്വന്തം ഞാനെന്നുമെന്നും;-
രോഗം നാശം നിന്ദ ദുഷി വേറെ എന്തുവന്നാലും
വീഴും യേശു പാദത്തിൽ ഞാൻ മുത്തം ചെയ്യും അവന്റെ പാദം;-