Malayalam Hymn
Karuthunna nathhan kaividaatha
Karuthunna nathhan kaividaatha lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കരുതുന്ന നാഥൻ കൈവിടാത്ത നാഥൻ
കരുത്തുള്ള വചനം നല്കിയവൻ
കൈവിടുകില്ലെന്നെ ഉപേക്ഷിക്കില്ല
കാത്തിടും എന്നെ ജീവാന്ത്യത്തോളം (2)
1 പൂർവ പിതാക്കളെ നടത്തിയ ദൈവം
പാതയിൽ ദീപമായി മുൻപേ നടന്നവൻ
പതറാതെ ജീവിത യാത്ര തുടരാൻ
പരമോന്നതാ നിൻ സാന്നിദ്ധ്യം മതി (2)
2 മരുഭൂയാത്രയിൽ കാലിടറുമ്പോൾ
മുന്നിൽ ചെങ്കടൽ ഗർജ്ജിച്ചിടുമ്പോൾ
മരണത്തെ ജയിച്ച ജയവീരൻ യേശു
മറുകര എത്തിക്കും ജയാളിയായി (2)
3 എത്തിടും വേഗം നിത്യ ഭവനത്തിൽ
എൻ ക്ലേശം തീരും എന്നേക്കുമായി
എന്തൊരാനന്ദം എൻ പ്രിയൻ സവിധം
എന്നേക്കുമായി ഞാൻ വാണീടുമേ (2)