Ennavide vannu cherum njaan mama

Malayalam Hymn

Ennavide vannu cherum njaan mama

Ennavide vannu cherum njaan mama lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നവിടെ വന്നു ചേരും ഞാൻ മമ കാന്ത, നിന്നെ വന്നു കണ്ടു വാഞ്ഛ തീരും ഹാ! നിന്നോടു പിരിഞ്ഞിന്നരകുല-ത്തിരിക്കയെന്നതിന്നൊരിക്കലും സുഖം തന്നിടുന്നതില്ലാകയാൽ പരനേശുവേ, ഗതി നീയെനിക്കിനി 1 നിൻമുഖത്തു നിന്നു തൂകുന്ന മൊഴിയെന്റെ താപം ഇന്നു നീക്കിടുന്ന നായകാ! നിന്നതിമൃദുവായ കൈയിനാലെന്നെ നീ തടവുന്നൊരക്ഷണം കണ്ണുനീരുകളാ-കവേയൊഴിഞ്ഞുന്നതാനന്ദം വന്നിടുന്നുമേ 2 പൊന്നുപാദ സേവയെന്നിയേ പരനേയെനിക്കു മന്നിലില്ല സൗഖ്യമൽപ്പവും മന്നനേ ധനധാന്യവൈഭവം മിന്നലിന്നിടകൊണ്ടശേഷവും തീർന്നുപോയുടമസ്ഥരന്ധതയാർന്നു വാഴുക മാത്രമേ വരൂ 3 തിത്തിരികളന്യമുട്ടയെ വിരിയിച്ചിടുംപോൽ ലുബ്ധരായോർ ഭൂ ധനങ്ങളെ ചേർത്തുകൂട്ടിയിട്ടാധനങ്ങളിൻമേൽ പൊരുന്നിരുന്നായവ വിരി ഞ്ഞാർത്തി നൽകിടും മാമോൻ കുട്ടികളായ് പുറപ്പെടുന്നാർത്തനാഥനേ 4 നല്ല വസ്ത്രം നല്ല ശയ്യകൾ സുഖസാധനങ്ങളില്ലിവയിലാശ ദാസനു വല്ലഭാ! തിരുമേനി-യേതിലുമേതുമായെനിക്കുള്ളതാലൊരു തെല്ലുമല്ലലെന്നുള്ളിലില്ലതു കില്ലൊഴിഞ്ഞുരചെയ്തിടാം വിഭോ! 5 നിന്നെയോർക്കും നേരമീശനേ! വളരും പ്രയാസം എന്നിൽനിന്നു മാഞ്ഞുപോകുന്നേ നിന്നടിമലർ സേവയാലെനിക്കുള്ള പീഡകളാകവേ തിരു മുന്നിൽ വന്നിടുംപോതു നീങ്ങിയെന്നുള്ളമാനന്ദംകൊണ്ടു തുള്ളുമേ 6 കാത്തിരിക്കുന്നാത്മ നാഥനേ! ഭൂവനത്തിനുള്ള കാത്തിരിപ്പിൻ പൂർത്തിനാളിനെ മത്സരക്കുലം ലജ്ജയാൽ മുഖം താഴ്ത്തിടും പടിയെങ്ങൾ ദണ്ഡുകൾ പൂക്കണേ പുതുഭംഗിയിൽ ബദാം കായ്കളെയവ കായ്ക്കണേ തദാ

Related Songs