Malayalam Hymn
Chennu cherum naam - Nithyadesham
Chennu cherum naam - Nithyadesham lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ചെന്നു ചേരും നാം ഒടുവിൽ
കർത്തൻ നമുക്കായ് ഒരുക്കും നിത്യഗേഹേ
കണ്ണീരില്ല ദുഃഖമില്ല മരണമില്ല
ആ ഭാഗ്യ നാട്ടിൽ
chorus
ചേരും നാം ആ നിത്യ ദേശേ
വാഴും നാം ആ നിത്യ ഭവനേ
കഷ്ടമുള്ള ഈ പാഴ് മരുവിൽ
നഷ്ടപ്പെടാതെ വിശ്വാസം കാത്താൽ
നൊടിയിടയിൽ നീ പറന്നു പോകും
കർത്തൻ ശബ്ദം വാനിൽ കേൾക്കുമ്പോൾ
ഗഭീര നാദം വാനിൽ കേൾപ്പാൻ
സമയമായി ദൈവ ജനമേ
ഇവിടെ കയറി വരുവിൻ എന്ന
വിളി കേൾപ്പാൻ ഒരുക്കമാണോ
ദൈവവചനം നിറവേറുന്നു
നിന്റെ ചുറ്റിലും ഒന്നിനോട് ഒന്നായ്
ആകെ അല്പം നേരം മാത്രം
യാത്ര തീരുവാൻ ഓർത്തുകൊൾക നീ
നേടിയതെല്ലാം നീ വിട്ടുപേകണം
ഒന്നുമില്ല കൊണ്ടുപോകുവാൻ
സ്വർഗ്ഗ ഭാഗ്യം നേടിടുവാൻ
ഒരുക്കമാണോ ഈ ജീവ യാത്രയിൽ