Pahimam deva deva pavanarupa

Malayalam Hymn

Pahimam deva deva pavanarupa

Pahimam deva deva pavanarupa lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പാഹിമാം ദേവ ദേവ, പാവനരൂപാ പാഹിമാം ദേവ ദേവ 1 മോഹവാരിധി തന്നിൽ കേവലം വലയുന്ന ദേഹികൾക്കൊരു രക്ഷാനൗകയാം പരമേശാ;- പാഹി... 2 ലോകവുമതിലുള്ള സർവ്വവും നിജവാക്കാൻ ചാലവെ പടച്ചൊരു ദേവനായകാ വന്ദേ;- പാഹി... 3 ക്ഷാമസങ്കടം നീക്കി പ്രാണികൾക്കനുവേലം ക്ഷേമജീവിതം നൽകും പ്രേമഹർമ്യമെ ദേവ;- പാഹി... 4 പാപമാം വലയിൽ ഞാനപതിച്ചുഴലായ്‌വാൻ താപനാശനാ നിൻ കൈയേകിടേണമേ നിത്യം;- പാഹി... 5 ധർമ്മരക്ഷണം ചെയ്‌വാൻ ഉർവ്വിയിലവതാര കർമ്മമേന്തിയ സർവ്വ ശർമ്മദാ നമസ്കാരം;- പാഹി... 6 നീതിയെൻ ഗളത്തിന്മേലോങ്ങിയ കരവാളം വീതമാക്കിയ ജഗദ്ത്രാതാവേ ശരണം നീ;- പാഹി... 7 ജീർണ്ണമാം വസനത്താൽ ഛാദിതനായൊരെന്നെ പൂർണ്ണശുഭ്രമാമങ്കി തൂർണ്ണം ധരിപ്പിച്ചോനെ;- പാഹി... 8 നിത്യജീവനെന്നുള്ളിൽ സത്യമായുളവാക്കാൻ സ്തുത്യമാം പുതുജന്മം ദത്തം ചെയ്തൊരു നാഥാ;- പാഹി... 9 ദീനരിൽ കനിവേറും പ്രാണനായകാ പോറ്റി താണു ഞാൻ തിരുമുമ്പിൽ വീണിതാ വണങ്ങുന്നേൻ;- പാഹി...

Related Songs