Ennil udikkename kristheshuve

Malayalam Hymn

Ennil udikkename kristheshuve

Ennil udikkename kristheshuve lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്നിലുദിക്കേണമേ ക്രിസ്തേശുവേ എൻ നീതിയിൻ സൂര്യനേ 1 എൻ ദേഹം ദേഹിയും നിങ്കലേക്കുണർന്നു നിൻ സ്നേഹജ്വാലയാൽ ഞാൻ എരിഞ്ഞിടാൻ എന്മേൽ ശോഭിക്കണമേ 2 ജീവപ്രകാശമേ! എൻ ജീവശക്തിയേ! ദൈവത്തിൻ തേജസ്സിനാൽ മിന്നിടുന്നോർ ഉദയനക്ഷത്രമേ! 3 മേഘങ്ങളിൻ പിമ്പിൽ നീ മറയാതിന്നു ഏകമായ് കാക്കണമേ എൻ മാനസം നിന്മേലുള്ളോർ നോട്ടത്തിൽ 4 നിന്നുടെ സൗന്ദര്യം പ്രതിബിംബിക്കുവാൻ ഇന്നും കളങ്കംവിനാ നീ സൂക്ഷിച്ചാൽ എൻആനന്ദം പൂർണ്ണമാം 5 മരണത്തിൻ നിഴലാം താഴ്വരയിലും നീ ശരണമാകുന്നതാൽ ഈ വിശ്വസിക്കു ഒന്നുമില്ല പേടിപ്പാൻ 6 എൻ ആത്മസുന്ദരൻ എൻ ആത്മമാധുര്യൻ എൻ ആത്മ വാഞ്ഛിതനും ഇന്നുമെന്നും ദൈവകുമാരനേ! നീ 7 സകല ഭൂഗോളവും മൂടിടും രാത്രിയെ പകലായി മാറ്റണമേ നിൻ ശോഭയാൽ എല്ലാം പ്രകാശിക്കുവാൻ

Related Songs