Malayalam Hymn
Parama pithavinu sthuthi padam
Parama pithavinu sthuthi padam lyrics · Malayalam Christian Song · Video
The HymnalKey of B
0 plays
Lyrics
പരമപിതാവിനു സ്തുതിപാടാം
അവനല്ലോ ജീവനെ നല്കിയവൻ
പാപങ്ങളാകവെ ക്ഷമിച്ചിടുന്നു
രോഗങ്ങളഖിലവും നീക്കിടുന്നു;-
അമ്മയെപ്പോലെന്നെ ഓമനിച്ചു
അപകടവേളയിൽ പാലിച്ചവൻ
ആഹാരപാനീയമേകിയവൻ
നിത്യമാം ജീവനെ നൽകിടുന്നു;-
ഇടയനെപ്പോലെന്നെ തേടിവന്നു
പാപക്കുഴിയിൽനിന്നേറ്റിയവൻ
സ്വന്തമാക്കി നമ്മെ തീർത്തീടുവാൻ
സ്വന്തരക്തം നമുക്കേകിയവൻ;-
കൂടുകളെകൂടെക്കൂടിളക്കി
പറക്കുവാനായ് നമ്മെ ശീലിപ്പിച്ചു
ചിറകുകളതിന്മേൽ വഹിച്ചു നമ്മെ
നിലംപരിചായി നാം നശിച്ചിടാതെ;-
സ്തോത്രം ചെയ്യാം ഹൃദയംഗമായി
കുമ്പിടാം അവൻ മുൻപിൽ ആദരവായ്
ഹല്ലേലുയ്യാ പാടാം മോദമോടെ
അവനല്ലോ നമ്മുടെ രക്ഷയിൻപാറ;-