Aanandamode dinam sthuthi

Malayalam Hymn

Aanandamode dinam sthuthi

Aanandamode dinam sthuthi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ആനന്ദമോടെ ദിനം സ്തുതി പാടി ആത്മാവിൽ ആർത്തിടാമേ ആത്മമണാളൻ യേശുനാഥൻ വേഗത്തിൽ വന്നിടുമേ ഒരുങ്ങിനിന്നിടാം തിരുസഭയെ തളരാതെ വേലചെയ്യാം ഹല്ലേലുയ്യാ, ആനന്ദമേ അവനു നാം സ്തുതി പാടാം 2 വിശ്വാസം, സ്നേഹം, പ്രത്യാശ ഇവയാൽ ലോകത്തെ ജയിച്ചിടാമേ തേജസ്സു നോക്കി ലോകത്തെ മറന്ന് ഓട്ടത്തിൽ ജയം നേടിടാം;- ഒരുങ്ങി... 3 വചനങ്ങൾ നിറവേറും അന്ത്യസമയമെ- ന്നറിഞ്ഞു നാം ഉണർന്നിടുക ദൈവത്തിൻ സർവ്വായുധം ഏന്തി സാത്താനെ ജയിച്ചീടാമേ;- ഒരുങ്ങി... 4 ആത്മാവിൻ വരങ്ങളാൽ നിറഞ്ഞവരായി തേജസ്സിൻ പ്രഭയണിയാം ആത്മമണാളൻ രാജാധിരാജൻ വേഗത്തിൽ വന്നിടുമേ;- ഒരുങ്ങി...

Related Songs