Enne kazhukenam shreyeshu devaa

Malayalam Hymn

Enne kazhukenam shreyeshu devaa

Enne kazhukenam shreyeshu devaa lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എന്നെ കഴുകേണം ശ്രീയേശുദേവാ-എന്നാൽ മിന്നും ഹിമത്തേക്കാൾ ഞാൻ വെണ്മയാകും 2 നിന്നോടടിയൻ മഹാ പാപം ചെയ്ത്-നിന്റെ കണ്ണിൻമുൻ ദോഷം ചെയ്തയ്യോ പിഴച്ചെ 3 പാപച്ചെളിയിൽ വീണു ഞാൻ കുഴഞ്ഞ-അനു താപത്തോടേശുവെ ഞാൻ വന്നിടുന്നെ 4 പാദത്തിൽ വീണ സർവ്വ പാപികൾക്കും-നീയാ മോദം നൽകിയതോർത്തിതാ വരുന്നേൻ 5 പാപ ശുദ്ധിക്കായ് തുറന്നൊരുറവിൽ-മഹാ പാപി വിശ്വസിച്ചിപ്പോൾ മുങ്ങിടുന്നെ 6 ദാവീദിൻ കണ്മഷം ക്ഷമിച്ചവനെ-എന്റെ സർവ്വ പാപങ്ങളും ക്ഷമിക്കെണമെ 7 രക്താംബരം പോലുള്ള എന്റെ പാപങ്ങൾ-തിരു രക്തം മൂലം വെണ്മയാക്കീടെണേ 8 ഉള്ളം നൊന്തു കലങ്ങി ഞാൻ വരുന്നെ-എന്റെ തള്ളയിൽ നല്ലവനെ തള്ളീടല്ലെ;- സ്വന്തം നിനക്കിനി ഞാൻ യേശുദേവാ : എന്ന രീതി

Related Songs