Malayalam Hymn
Karuthunna yeshu ente
Karuthunna yeshu ente lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 കരുതുന്ന യേശു എന്റെ കൂടെയുള്ളതാൽ
കലങ്ങാത്ത മനമായ് ജീവിച്ചീടാം
പതറാതെ യാത്ര തുടർന്നീടുവാൻ
പരിചയായ് എൻ പ്രാണനാഥനുണ്ട്
നിന്റെ തിരു കൃപ എനിക്കു മതി
ബലഹീനതയിൽ ശക്തി പകർന്നു തരും
ഞാൻ സന്തോഷിക്കും ഞാൻ ആരാധിക്കും
എന്നെ സമ്പൂർണൻ ആക്കിയതാൽ (2)
2 ആശയില്ലാതെ എൻ പാദങ്ങൾ തെറ്റി
ആശ്രയമായി നാഥൻ മാർവിൽ ചാരി
ചെങ്കടൽ രണ്ടായി പിളർന്ന നാഥൻ
ചങ്കിലെ ചുടു ചോര നമുക്കായി ചിന്തി;-
3 പ്രതിഫലം നൽകുവാൻ യേശു വരും
പ്രത്യാശയോടെ ഞാൻ കാത്തിരുപ്പു
ഇഹത്തിലെ കഷ്ടത അന്നു തീരും
ഇരുളിനെ നാഥൻ അന്നു വെളിച്ചമാക്കും;-