Malayalam Hymn
Karuthunna daivam koodeyunde
Karuthunna daivam koodeyunde lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കരുതുന്ന ദൈവം കൂടെയുണ്ട്
പുലർത്തു ന്ന താതൻ ചാരെയുണ്ട്(2)
ഭയമില്ല തെല്ലും പതറില്ല ഞാൻ
കുലുങ്ങുകില്ലാ ഞാൻ തകരുകില്ല(2)
ബലം വേണം നാഥാ
കൃപ വേണം നാഥാ
മരുവിൽ ഓട്ടം തികച്ചീടുവാൻ(2)
ആരും സഹായം ഇല്ലാത്ത നേരം
ആരുമാശ്വാസം തന്നിടാ നേരം (2)
അവിടുത്തെ വചനം എൻ വെളിച്ചം
നടത്തണെ നാഥാ അന്ത്യത്തോളവും(2);- ബലം...
സ്നേഹിതർ സ്നേഹം നല്കാ ത്ത നേരം
തളർത്തുന്ന വാക്കുകൾ ചൊല്ലിയ നേരം(2)
പ്രതീക്ഷകളെല്ലാം അസ്തമിക്കുമ്പോൾ
യേശുവിലെന്നും എന്നാശ്രയം(2);- ബലം...