Yahenna daivam en koodeyunde

Malayalam Hymn

Yahenna daivam en koodeyunde

Yahenna daivam en koodeyunde lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യാഹെന്ന ദൈവം എൻ കൂടെയുണ്ട് യാതൊന്നിനാലും ഞാൻ ഭയപ്പെടില്ല യോർദ്ദാനിൻ തീരം കവിഞ്ഞെന്നാലും യോദ്ധാവായ് താനെന്റെ കൂടെയുണ്ട് chorus തോൽക്കില്ല ജയം എനിക്ക് ദൈവത്തിൻ പൈതൽ ഞാൻ ഹാലേലൂയ്യാ സ്തുതി മുഴക്കും വല്ലഭനെൻ മഹത്വമായ് 1 വേദനയേറുമീ മരുയാത്രയിൽ ശോധനയിൻ ഘനമേറിടുമ്പോൾ ആധിയകറ്റി തന്നാത്മാവിനാൽ ആലംബമേകിടും ആത്മനാഥൻ;- 2 കാറ്റുകളേറുമീ സാഗരത്തിൽ മാറ്റമില്ലാത്തൊരു നൽതുണയായ് ആഴിമേലധികാര വചസു നൽകി ആഴിയിന്നലകളെ അടക്കുമവൻ;- 3 അത്യുന്നതമാകും വലങ്കരത്താൽ അത്ഭുതക്രിയകൾ വെളിപ്പെടുത്തും വീര്യം പ്രവർത്തിക്കും തൻകരത്താൽ വീഴാതെ ജയോത്സവമായ് നടത്തും;-

Related Songs