Malayalam Hymn
En priyan yeshu koodeyunde
En priyan yeshu koodeyunde lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എൻ പ്രിയനേശു കൂടെയുണ്ട്
വലങ്കരത്താൽ താങ്ങിനടത്തുമവൻ
കൈവിടാതവനെന്നെ അനുദിനവും
തണലേകി തുണയേകി നടത്തിടുമേ
ഭീതി വേണ്ടാ തെല്ലും ഭയന്നിടേണ്ടാ
നീതിയിൻ സൂര്യനായ് കൃപ ചൊരിയും
സാന്ത്വനമേകിടും തൻ വചനം
സന്തതം തൻ ശക്തി പകർന്നു തരും
മരുവിൻ പ്രയാസങ്ങൾ ഏറിടുമ്പോൾ
കരുതുന്ന രക്ഷകൻ ചാരെയുണ്ട്
ആശിർവദിച്ചിടും അനുദിനവും
ആരിലും ശ്രേഷ്ഠമായ് ആത്മനാഥൻ
പാരിലെനനിക്കിനി ഭീതിയില്ല
ഭാരങ്ങളൊന്നുമേ തളർത്തുകില്ല
കാരുണ്യവാൻ എന്റെ കൂടെയുണ്ട്
കാലിടറാതവൻ കാത്തിടുന്നു