Malayalam Hymn
Koottinayi yeshu en koodeyunde
Koottinayi yeshu en koodeyunde lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 കൂട്ടിനായി യേശു എൻ കൂടെയുണ്ട്
എല്ലാ നാളിലും കൂടെ ഉണ്ട്
അന്ത്യം വരെയും എൻ കൂടെ ഇരുന്ന്
അനുദിനവും വഴി നടത്തും(2)
ഭയം ഇല്ലിനി തെല്ലും ഭയം ഇല്ലിനി
എന്നും പ്രിയൻ എന്റെ കൂടെ ഉള്ളതാൽ(2)
2 ഉറ്റവർ തള്ളിയ കാലത്തിലും
ഉള്ളിൽ മുറിവേറ്റ നേരത്തിലും (2)
എന്റെ ചാരെ വന്ന് നൽ സാന്ത്വനം ഏകി
മാർവ്വോട് ചേർത്തണച്ചു(2);- ഭയം..
3 പിഴ പറ്റി പോയൊരു പതിഥൻ എന്നെ
മോചിപ്പാൻ വന്നല്ലോ മോക്ഷ ദായകൻ (2)
സ്വന്ത നിണം ഒഴുക്കി എന്നെ വീണ്ടെടുത്തു
ആമേൻ യേശുവേ പ്രാണനാഥാ(2);- ഭയം..