Jayaliyayen koodeyunde

Malayalam Hymn

Jayaliyayen koodeyunde

Jayaliyayen koodeyunde lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ജയാളിയായെൻ കൂടെയുണ്ട് സേനാനായകനായെൻ കൂടെയുണ്ട് ഞാൻ വീഴുകില്ല ഞാൻ തകരുകില്ല സർവ്വശക്തൻ എനിക്കായ് യുദ്ധം ചെയ്യും 1 സൈന്യങ്ങളിൻ യഹോവ എഴുന്നള്ളുന്നേ ശത്രുക്കളെല്ലാം ചിതറിടുന്നേ(2) യഹൂദാ ഗോത്രത്തിൻ സിംഹമവൻ യിസ്രയേലിൻ യഹോവ ജയവീരൻ(2) chrous ഞാൻ വീഴുകില്ലാ ഞാൻ തകരുകില്ലാ സർവ്വശക്തൻ എനിക്കായ് യുദ്ധം ചെയ്യും(2) ജയാളിയായെൻ കൂടെയുണ്ട് സേനാനായകനായെൻ കൂടെയുണ്ട്(2) 2 യരിഹോ മതിലുകൾ ഇടിയുന്നു സാത്താന്റെ കോട്ടകൾ തകരുന്നു(2) ജയത്തിന്റെ പാട്ടുകൾ പാടിടും ഞാൻ ജയഘോഷം ഉയർത്തി സ്തുതിച്ചിടുമെ(2);- ഞാൻ… 3 പോർക്കളത്തിൽ ഞാൻ പൊരുതിടുമെ ശത്രുപളയത്തിൽ കയറിടുമെ(2) പ്രാർത്ഥനയാലെ ആരാധനയാലെ യേശുവിൻ നാമത്തിൽ ഞാൻ ജയം നേടിടും(2) ;- ഞാൻ… 4 തീച്ചൂളയിൽ എന്നെ എറിഞ്ഞാലും ഏഴു മടങ്ങു തീ വർദ്ധിച്ചെന്നാലും(2) നാലമനായി എനിക്കായ് ഇറങ്ങി വരും എനിക്കൊരു കേടും വരികയില്ല(2) ;- ഞാൻ…

Related Songs