Malayalam Hymn
Padum ninaku nityavum-paramesa
Padum ninaku nityavum-paramesa lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പാടും നിനക്കു നിത്യവും-പരമേശാ
പാടും നിനക്കു നിത്യവും
കേടകറ്റുന്ന മമ നീടാർന്ന നായകാ-പാടും
1 പാടും ഞാൻ ജീവനുള്ള നാളെന്നും നാവിനാൽ
വാടാതെ നിന്നെ വാഴ്ത്തുമേ-പരമേശാ;- പാടും
2 പാടവമുള്ള സ്തുതിപാഠകനെന്നപോൽ
തേടും ഞാൻ നല്ല വാക്കുകൾ-പരമേശാ;- പാടും
3 പൂക്കുന്നു വാടിയൊരു-പൂവല്ലി തൂമഴയാൽ
ഓർക്കുന്നു നിന്റെ പാലനം-പരമേശാ-പാടും
4 ഗന്ധം പരത്തിടുന്ന-പുഷപങ്ങളെന്നുടെ
അന്തികം രമൃമാക്കുന്നു-പരമേശാ;- പാടും
5 ശുദ്ധരിൽ വ്യാപരിക്കും-സ്വർഗീയവായുവാൽ
ശുദ്ധമീ വ്യോമ മണ്ഡലം-പരമേശാ;- പാടും
6 കഷ്ടത്തിലും കഠിന നഷ്ടത്തിലും തുടരെ
തുഷ്ടിപ്പെടുത്തിയെന്നെ നീ-പരമേശാ;- പാടും
7 സ്നേഹക്കൊടിയെനിക്കു മീതെ വിരിച്ചു പ്രിയൻ
ഞാനും സുഖേന വാഴുന്നു-പരമേശാ;- പാടും
8 ആയവൻ തന്ന ഫലം-ആകെ ഭുജിച്ചു മമ
ജീവൻ സമൃദ്ധിയാകുന്നു-പരമേശാ;- പാടും
9 ദൈവപ്രഭാവമെന്റെ മുന്നിൽ തിളങ്ങിടുന്നു
ചൊല്ലാവതല്ല ഭാഗ്യമെൻ-പരമേശാ;- പാടും
10 എന്നുള്ളമാകും മഹാ ദേവാലയത്തിൽ നിന്നും
പൊങ്ങും നിനക്കു വന്ദനം-പരമേശാ;- പാടും