Malayalam Hymn
Padum njaan en yeshuvinaayi
Padum njaan en yeshuvinaayi lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
പാടും ഞാൻ എൻ യേശുവിനായി
സ്തുതിയും സ്തോത്രവും അർപ്പിച്ചിടും ഞാൻ (2)
ഹല്ലേലൂയ്യാ പാടുമേ, ആനന്ദത്താൽ പാടുമേ
ജയം തന്ന നാഥനെ ഉയർത്തീടുമേ (2)
മാറയെ മാറ്റിയ മോശയിൻ ദൈവമേ
യെരീഹോവെ തകർത്തയോശുവായിൻ നാഥനെ (2)
ശത്രുവിൻ മുമ്പിൽ തകർന്നിടാതെ
ജയാളിയായ് എന്നും നിർത്തുന്നോനെ(2);- പാടും...
സിംഹത്തിൻ വായടച്ച ദാനിയേലിൻ ദൈവമായ്
മിസ്രയേമിൽ പ്രവർത്തിച്ച യോസേഫിൻ നാഥനായ് (2)
ശത്രുവിൻ മുമ്പിൽ ഭയന്നിടാതെ
ധീരരായി എന്നും നിർത്തീടുമേ (2);- പാടും...