Malayalam Hymn
Padum paramanu parichodu njaan
Padum paramanu parichodu njaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പാടും പരമനു പരിചൊടു ഞാൻ വരുമവനു സതതം ജയം
ഓടും വാജിയെ സാദിയോടു കൂടവേ
കടലൂടെ തള്ളി തൻ തേജസ്സോടെ പ്രബലപ്പെട്ടാൻ
1 മാമകബലം സ്തുതിയായവൻ താൻ യഹോവാ
ആയവനെനിക്കുള്ള രക്ഷയും ദൈവവുമാം
ആകയാലവന്നൊരു വാസസ്ഥലം ചമയ്പ്പേൻ
ഹാ! പിതൃദേവനവൻ ഞാനവനെ പുകഴ്ത്തി;-
2 യുദ്ധമനുഷ്യനവൻ യാഹെന്നവന്റെ നാമം
സത്വരം ഫറവോവിൻ സൈന്യം രഥങ്ങളെയും
അബ്ധിയിൽ തള്ളിയിട്ടു യുദ്ധനേതാക്കൾ മുങ്ങി
ഗുപ്തരായ് ചെങ്കടലിലത്തലോടവർ താണു;-
3 ആയവരെ ആഴങ്ങൾ മൂടി കല്ലുപോലവർ
ആയമോടടിയിലോട്ടായവർ താണു യഹോവയേ
നിൻ വലത്തുകൈ ആയോധനേ
ബലപ്പെട്ടായതു ശത്രുക്കളെ മായമെന്യേ നുറുക്കി;-
4 നിന്നെതിരികളെ നിന്നുന്നത തേജസ്സിനാലൊന്നിച്ചു
തള്ളിക്കളഞ്ഞുന്നതനേ നിന്നുടെ മിന്നിജ്വലിക്കും ക്രോധം
നിന്നിൽ നിന്നയച്ചു നീ
ചിന്നും താളടിയേപ്പോൽ തിന്നിതവരെയതു;-
5 നിൻ മൂക്കിലെ ദ്വാരങ്ങളിൻ ശ്വാസത്താൽ വെള്ളങ്ങൾ
ഒന്നിച്ചു കൂടപ്പെട്ടു നീരോട്ടങ്ങൾ കൂട്ടംപോൽ
നിന്നിതാഴങ്ങൾ കടൽ തന്നുള്ളിലുറച്ചുപോയ്
വന്ദിതനേ! പരമ മന്നവ! നിൻ കൃപയാൽ;-
6 ശത്രുപറഞ്ഞു: ഞാൻ പിന്നാലെ ചെല്ലും, പിടിക്കും
വിദ്രുതമപഹൃതം ഭദ്രം ഞാൻ ഭാഗിച്ചിടും
തൃപ്തിപ്പെടുമെന്നാത്മാവത്രയെക്കൊണ്ടുമുടൻ
ഉദ്ധരിച്ചെൻ വാളാൽ ഞാൻ നിഗ്രഹിക്കുമവരെ;-
7 നിൻ കാറ്റുകൊണ്ടുതി നീ; സിന്ധുവവരെ മൂടി
ചെങ്കടലിലീയം പോൽ ശങ്കയെന്യേ താണവർ
നിന്നത്ഭുതക്രിയകൾ പങ്കഹീനസ്തുതികൾ
തങ്കലെത്രയും മാന്യൻ ശങ്കനീയൻ നിസ്തുല്യൻ;-
8 നീട്ടി വലത്തുകൈ നീ തട്ടി വിഴുങ്ങി ഭൂമി
കൂട്ടിക്കൊണ്ടുവന്നു നിൻ കൂട്ടത്തെ കൃപയാ നീ
വാട്ടമില്ലാസ്ഥലത്തു കേട്ടാൽ ജനം പേടിക്കും
സ്പഷ്ടമായ് ഫെലിസ്ത്യരോ തട്ടുകേടായ് ദുഃഖിക്കും;-
9 ഏദോം പ്രഭുക്കളെല്ലാം ഖേദമോടെ ഭ്രമിക്കും
മോവാബിലെ ബലവാന്മാരാകവേ വിറയ്ക്കും
കനാൻ പ്രജകളെല്ലാം സാവേഗമായ് ദ്രവിക്കും
ഹാ! ഭയവും ഞെട്ടലും ആയവരെ പിടിക്കും;-
10 നിൻ ഭുജവല്ലഭതസ്തംഭിതരായവർ നിൻ
സമ്പാദിത ജനം കടന്നു പോകും വരെയ്ക്കും
കമ്പനമില്ലാതുള്ള കല്ലുകൾ പോലെ തന്നെ
കുംഭിനീനാഥനേ! നിൻ മുമ്പിലിരിക്കുമവർ;-
11 ഉൾപ്രവേശിപ്പിച്ചു നിൻ സൽപുരത്തിലവരെ
ത്വൽപാർപ്പിനായ് സ്ഥാപിച്ച ശുദ്ധസ്ഥലത്തുതന്നെ
കെൽപ്പുള്ള നിന്നവകാശാൽപേതരാദ്രി തന്നിൽ
നിൽപ്പാനരുളും ഭവാൻ സൽപാലകനായ് വാഴും;-