Malayalam Hymn
Parichodu palaka paramaguro
Parichodu palaka paramaguro lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
പരിചോടു പാലകാ പരമഗുരോ
തവ പാദമീ പാപിക്കു പുണ്യതലം
പാവനമാം തിരൂപാതയെ പ്രാപിപ്പാൻ
പ്രിയനേ പകരുക ആത്മവരം
പക്ഷി മൃഗാദികൾ വൃക്ഷലതാദികൾ
പാരിലും പരത്തിലും പാർക്കുന്നവ
ഓർത്താൽ അടിയനും തിരുകൃപമതിയേ
ഭയമെന്യേ ധരണിയിൽ വസിച്ചിടുവാൻ
പലവുരു പകച്ചുപോയ് പാപി ഞാനയ്യോ!
കേഴുന്നു തിരുപാദ ചരണമതിൽ
പൂത്രന്റെ നാമത്തിൽ വരുന്നിതാ ഏഴയിൻ
പ്രാർത്ഥന കേട്ടരുളീടണമേ
പകരുക അരുളുക തിരുഹിതം അടിയനിൽ
പരിശുദ്ധപരിമതിള ധൂപമതായ്
പൂത്തനെറൂശലേം പുരിയതിൽ ചേരുവാൻ
പുതുകൃപ ഏകുക പരിശുദ്ധനേ