Malayalam Hymn
Unnathan uyarnnavan
Unnathan uyarnnavan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഉന്നതൻ... ഉയർന്നവൻ...
ഉന്നതൻ ഉയർന്നവൻ ശാശ്വതവാസി
പരിശുദ്ധനാണെൻറെ ദൈവം
അടുത്തു കൂടാത്തതാം വെളിച്ചത്തിൽ വസിക്കുന്ന
അത്ഭുതമാണെന്റെ ദൈവം
എന്റെ യേശു മാത്രം ഉന്നതൻ
എന്റെ യേശു മാത്രം ഉയിർത്തവൻ
മരണത്തെ ജയിച്ചവൻ
പാതാളത്തെ തകർത്തവൻ
ലോകത്തെ ജയിച്ചവനേശു പരൻ
ഭൂമിയും അതിന്റെ പൂർണ്ണതയും
ഭൂതലവും തൻ നിവാസികളും
യഹോവക്കുള്ളത് എൻ നാഥനുള്ളത്
വീണു വണങ്ങാം ആരാധിക്കാം;- എന്റെ യേശു ....
സൈന്യത്തിൻ നാഥൻ എഴുന്നെള്ളുന്നു
മഹത്വത്തിൻ രാജൻ എഴുന്നെള്ളുന്നു
ബലവാനാം ദൈവം വീരനാം ദൈവം
വന്നീടുമീ ലോകേ വാണിടുവാൻ;- എന്റെ യേശു...
കുന്നുകളും മഹാ പർവ്വതവും
മാറിടും ഈ വാനം ഭൂമിയതും
മാരില്ലൊരുനാളും നീങ്ങില്ലൊരുനാളും
നിറവേറിടും തന്റെ വാഗ്‌ദത്തവും;- എന്റെ യേശു ....