Malayalam Hymn
Yahova yire karuthum daivam
Yahova yire karuthum daivam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യഹോവ യിരെ കരുതും ദൈവം
യഹോവ ശമ്മാ കൂടെയുള്ളവൻ
യഹോവ റാഫാ സൗഖ്യദായകൻ
യഹോവ ശാലോം സമാധാനപ്രഭു
കരുതുന്നവൻ കൂടെയുള്ളവൻ
സൗഖ്യദായകൻ സമാധാനപ്രഭു
മോരിയ മലയിൽ കുഞ്ഞാടിൻ കൊറ്റനെ
മുന്നമേ കരുതിയവൻ
മരുഭൂപ്രയാണത്തിൽ യിസ്രായേൽ ജനത്തെ
മന്നയാൽ കരുതിയവൻ (കരുതുന്നവൻ)
പദ്ദൻ-അരാമിലും ബേർശേബാ മരുവിലും
ഹാരനിന്റെ മേടുകളിലും
യാബോക്കെന്ന കടവിലും ബഥേൽ യാഗഭൂവിലും
യാക്കോബോടു കൂടിരുന്നവൻ (കരുതുന്നവൻ)
യായിറൊസിൻ വീട്ടിലും നയിൻ പട്ടണത്തിലും
ഗദരയിൻ ദേശത്തിലും
ബേഥാന്യയിൻ നാട്ടിലും ലാസറിനെ ഉയർപ്പിച്ച
സൗഖ്യത്തിന്റെ ദൈവമല്ലോ (കരുതുന്നവൻ)
പൗലോസിനും ശീലാസിനും ഫിലിപ്പിയൻ തടവിലും
സമാധാനം നൽകിയവൻ
കാരാഗ്രഹ പ്രമാണിക്കും കഷ്ടത സഹിച്ചവർക്കും
സമാധാനം നൽകിയവൻ (യഹോവ യിരെ)