Yeshu raaja raaja vaazhka

Malayalam Hymn

Yeshu raaja raaja vaazhka

Yeshu raaja raaja vaazhka lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശു രാജാ രാജാ വാഴ്ക വാഴ്ക നിരന്തരം വാഴ്ക വാഴ്ക ജ്ഞാനും ധനവും ബലവും മഹിമയുമണിഞ്ഞു നീ വാഴ്ക 1 ഭൂരാജാക്കൾക്കധിപതിയാം നീ നീചരാം ഞങ്ങളെ സ്നേഹിച്ചു പാപം പോക്കി ദേവന്നു ഞങ്ങളെ രാജപുരോഹിത ഗണമാക്കി;- 2 നീ അറുക്കപ്പെട്ടു നിൻ നിണംകൊണ്ടു സകലഗോത്രത്തിൽ നിന്നും ഭാഷയിൽ വംശത്തിൽ ജാതിയിൽ നിന്നും ഞങ്ങളെ വിലയ്ക്കു നീ വാങ്ങി;- 3 ആദ്യനും അന്ത്യനും ജീവനുള്ളവനും അൽഫ ഒമേഗയും നീയേ മരിച്ചവനെങ്കിലും മരണത്തെ ജയിച്ചു നീ ജീവിക്കുന്നെന്നും ഞങ്ങൾക്കായ്;- 4 ഹല്ലേലുയ്യാ രക്ഷയും മഹത്ത്വവും ശക്തിയും ക്രിസ്തുവിനെന്നും ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ;-

Related Songs